ലോകകപ്പ് മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടത് കേരളത്തില്‍ എന്ന് കണക്കുകള്‍

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് കേരളത്തിലുള്ളവരെന്ന് റിപ്പോര്‍ട്ട്.

ടിവി റേറ്റിംഗ് കണക്ക് പ്രകാരം 131 ലക്ഷം ആളുകള്‍ കേരളത്തില്‍ നിന്നുമാത്രം ഇതുവരെ ലോകകപ്പ് മത്സരങ്ങള്‍ കണ്ടു എന്നാണ് റിപ്പോര്‍ട്ട് .86 ലക്ഷം ആളുകള്‍ മത്സരങ്ങള്‍ കണ്ട വെസ്റ്റ് ബംഗാള്‍ ആണ് കേരളത്തിന് തൊട്ടു പിറകിലുള്ളത്. നോര്‍ത്ത് ഈസ്റ്റ് 71 ലക്ഷം പേരും തമിഴ്‌നാട് 27ലക്ഷം പേരും മഹാരാഷ്ട്ര- ഗോവ 23 ലക്ഷം പേരുമാണ് ഫുട്‌ബോള്‍ മത്സരം കണ്ടത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ കണ്ട മത്സരം ബ്രസീലും സ്വിസര്‍ലാന്റും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരമായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top