തൃശൂര്‍: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ചങ്ങരംകുളം തൃശ്ശര്‍ സംസ്ഥാനപാതയില്‍ കടവല്ലൂര്‍ അമ്പലം സ്റ്റോപ്പില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്.
അപകടത്തില്‍ കര്‍ണാടക സ്വദേശികളായ കുമാര്‍ (29), രാഘവേന്തര്‍ (24), അശ്വനാഥ് (21), ശേഖര്‍(22), സുദര്‍ശന്‍(17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ വാഹനത്തിന്റെ ഒരുവശവും സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




