പത്തനംതിട്ടയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചു

പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവര്‍ പത്തു വര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്.

ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. 20 മിനിറ്റോളം കാര്‍ വെള്ളത്തില്‍ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അഗ്‌നിശമന സേന എത്തിയാണ് കാര്‍ കരക്കെത്തിച്ചത്.

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യമേ സ്ഥിരീകരിച്ചിരുന്നു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തില്‍ അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല.

Share news
error: Content is protected !!
Scroll to Top