40 വര്‍ഷമായി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂര്‍:വ്യാജഡോക്ടര്‍ പിടിയിലായി. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജഡോക്ടര്‍ പിടിയിലായത്. തൃശൂര്‍ കിഴക്കംപാട്ടുകാരയില്‍ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്. ബംഗാള്‍ സ്വദേശിയായ ഇയാള്‍ കിഴക്കുംപാട്ടുകരയില്‍ 40 വര്‍ഷമായി ചന്ദ്‌സി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു.

അലോപ്പതിയും ഹോമിയോയും ഉള്‍പ്പടെയുള്ള രീതിയിലുള്ള ചികിത്സയാണ് ഇയാള്‍ നടത്തിവന്നിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് വിവരം. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കല്‍ വ്യാജ രേഖയും ഉണ്ടായിരുന്നു.

ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതായി ആരോഗ്യകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top