Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ഫിസിക്‌സ് അദ്ധ്യാപകപരിശീലനം തുടങ്ങി

HIGHLIGHTS : ഫിസിക്‌സ് അദ്ധ്യാപകപരിശീലനം തുടങ്ങി വരും തലമുറയ്ക്കായി ശാസ്ത്രാവബോധം പകര്‍ന്നു നല്‍കേണ്ടത് സ്‌കൂള്‍ അധ്യാപകരാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ച...

brihathi
ഫിസിക്‌സ് അദ്ധ്യാപകപരിശീലനം തുടങ്ങി

വരും തലമുറയ്ക്കായി ശാസ്ത്രാവബോധം പകര്‍ന്നു നല്‍കേണ്ടത് സ്‌കൂള്‍ അധ്യാപകരാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ പര്യവേക്ഷണം പോലുള്ളവ വിദ്യാര്‍ഥികളെ ശാസ്ത്രവുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. ശാസ്ത്രബോധമുള്ള തലമുറയെയാണ് നാടിനാവശ്യമെന്നും വി.സി. പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം സംബന്ധിച്ച് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ ജെ.എ. കമലാകര്‍ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പില്‍ യു.കെ. അബ്ദുനാസര്‍ അധ്യക്ഷനായി. ഐ.എസ്.ആര്‍.ഒ. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജയറാം,  കോഴിക്കോട് ജില്ലാ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നന്‍, സര്‍വകലാശാലാ ഫിസ്‌ക്സ് പഠനവകുപ്പ് മേധാവി ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, കോഴിക്കോട് ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി പ്രശാന്ത്, ഡി. ദിവ്യ, പി. പ്രതീഷ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
അറബി-മലയാള പഠനസഹായി പ്രകാശനം ചെയ്തു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകവും കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ അറബി-മലയാളം പഠനസഹായി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. വൈദ്യര്‍ സ്മാരകത്തിന്റെ പത്താം വാര്‍ഷികവും അറബി പഠനവകുപ്പിന്റെ സുവര്‍ണ ജൂബിലിയും പ്രമാണിച്ചാണ് പഠനസഹായി തയ്യാറാക്കിയത്. ചടങ്ങില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. സിണ്ടിക്കേറ്റ് അംഗം ഡോ. ടി. വസുമതി, അറബി പഠനവകുപ്പ് മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. ആര്‍.വി.എം. ദിവാകരന്‍, ഡോ. സാജിത, ഡോ. നകുലന്‍, ഡോ. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന സെമിനാര്‍ ചലച്ചിത്ര സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. ഭരതന്‍, കെ.ടി. ഡോ. ഷംസാദ് ഹുസൈന്‍, ഡോ. പി.പി. അബ്ദുള്‍ റസാഖ്, ബഷീര്‍ ചുങ്കത്തറ, ഡോ. സോമനാഥന്‍, വി. നിഷാദ് എന്നിവര്‍ സംസാരിച്ചു.

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ 2017 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍ ബി.എ., ബി.കോം., ബി.ബി.എ. കോഴ്‌സുകള്‍ക്ക് പ്രവേശനം നേടി അഞ്ചാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് എസ്.ഡി.ഇ.-യില്‍ ആറാം സെമസ്റ്ററിന് ചേര്‍ന്ന് പഠനം തുടരാന്‍ അവസരം. അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 11. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407356, 2400288.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഡിസംബര്‍ 26-നോ അതിനു മുമ്പായോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ cugeo@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഡിസംബര്‍ 4-ന് മുമ്പായി അയക്കണം. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അദ്ധ്യാപന പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം ഡിസംബര്‍ 2-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും ഡിസംബര്‍ 4 മുതല്‍ അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 11 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2022, നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഭരണഘടനാ പ്രതിജ്ഞ

കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ക്ക് വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!