മയക്കു മരുന്ന് വിമുക്ത കടലുണ്ടി: ജനകീയ കണ്‍വെന്‍ഷന്‍ നടത്തി

കടലുണ്ടി: ജനകീയ കൂട്ടായ്മയിലൂടെയുള്ള പ്രതിരോധത്തിലൂടെ മയക്കു മരുന്നിനെതിരെ ബോധവല്ക്കരണം നടത്തണമെന്ന് ജില്ല പഞ്ചായത്ത് വെസ് പ്രസിഡണ്ട് അഡ്വ: വി. ഗവാസ് അഭിപ്രായപ്പെട്ടു.
കടലുണ്ടി ഗ്രാമ പഞ്ചായത്തിനെ മയക്കുമരുന്ന് വിമുക്തമാക്കുക എന്ന സന്ദേശവുമായി മണ്ണൂര്‍ വളവില്‍ നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. ശൈലജ മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. ശിവദാസന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട്, ടി. സുഷമ, ബിന്ദു പച്ചാട്ട്, പഞ്ചായത്തംഗം സി.എം. സതീദേവി, കെ.ജയപ്രകാശ്, കടലുണ്ടി ഔട്ട് പോസ്റ്റ് എസ്.ഐ ടി.പി. സജി, ഹെബീഷ് മാമ്പയില്‍, ബാദുഷ കടലുണ്ടി, സി. സുരേന്ദ്രന്‍, കൃഷ്ണന്‍ ചെറുകാട്ട്, സി. രാജന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി.റഷീദ്, സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.സുജിത്ത്, എന്‍.കെ. ബിച്ചികോയ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top