HIGHLIGHTS : A doctor should be appointed in the department of general medicine in Tirurangadi Taluk Hospital; The Muslim Youth League submitted a petition to t...
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നിവേദനം നല്‍കി. കെ.പി.എ മജീദ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഡി.എം.ഒ രേണുകക്ക് മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് നിവേദനം കൈമാറിയത്.
ദിനേന രണ്ടായിരത്തിലേറെ ഒ.പി നടക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ആഴ്ച്ചകളോളമായി ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഡോക്ടര്‍മാരില്ല. നേരത്തെ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരാള് പോലും ഇല്ലാത്ത അവസ്തയാണ്. പ്രതിഷേധമുയര്‍ന്നപ്പോള്‍ താല്‍ക്കാലികമായി വര്‍ക്ക് അറേഞ്ചില്‍ ഒരാളെ നിയമിച്ചിട്ടുണ്ട്. അവരും ഇടക്ക് മാത്രം വരുന്ന അവസ്ഥയാണ്.


ഇത് കാരണം ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താളംതെറ്റിയ അവസ്ഥയാണ്. അഡ്മിറ്റ് നടക്കുന്നില്ല. ഓപ്പറേഷന്‍ മുടങ്ങുന്നു. രോഗികളെ മുഴുവന്‍ മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്. ഇത് പാവപ്പെട്ട രോഗികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഡോക്ടറില്ലാത്തത് ദൈനംദിന ഒ.പിയിലും കുറവ് വന്നിട്ടുണ്ട്. എല്ലാവരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ഈ അടിയന്തിര പ്രധാന്യം മനസ്സിലാക്കി ഡോക്ടറെ നിയമിക്കണമെന്നാണ് യൂത്ത്ലീഗ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ശേഷം നടന്ന ചര്‍ച്ചയില്‍ കെ.പി.എ മജീദ് എം.എല്‍.എയും വിഷയത്തിന്റെ ഗൗരവം ഡി.എം.ഒയെ ധരിപ്പിച്ചു.
രണ്ട് ദിവസത്തിനകം പുതിയ ഒരു ഡോക്ടറെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നിയമിക്കുമെന്ന് എം.എല്‍എയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ഡി.എം.ഒ ഉറപ്പ് നല്‍കി. നിവേദന സംഘത്തില്‍ യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, അമ്മാറമ്പത്ത് ഉസ്മാന്‍, പി.ടി സലാഹ്, പി.എം സാലിം, പി.പി ഷാഹുല്‍ ഹമീദ്, ഉസ്മാന്‍ കാച്ചടി, റിയാസ് തോട്ടുങ്ങല്‍, സി.കെ മുനീര്‍, ഷരീഫ് പുതുപറമ്പ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു