Section

malabari-logo-mobile

തിരൂരങ്ങാടിയിലെ കര്‍ഷക പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാതല സംഘം പരിശോധന നടത്തും

HIGHLIGHTS : A district level team will conduct an inspection to solve the farmers' problem in Thirurangadi

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ മോര്യാ കാപ്പ്, തിരുത്തി, വെഞ്ചാലി, കണ്ണാടിത്തടം, ചെറുമുക്ക്, കുണ്ടൂര്‍, കൊടിഞ്ഞി, കക്കാട് പാടശേഖരങ്ങളിലെ നെല്‍കൃഷിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് റവന്യൂ, കൃഷിവകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ലാതല സമിതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഒരാഴ്ചക്കുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനമായി. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു.

തിരൂരങ്ങാടി നിയോജകമണ്ഡലം എംഎല്‍എ ശ്രീ കെ പി എ മജീദ് ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. നേരത്തെ മേല്‍പ്പറഞ്ഞ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മേല്‍പ്പറഞ്ഞ പാടശേഖരങ്ങളിലെ ബന്ധപ്പെട്ടവരും, ബന്ധപ്പെട്ട നഗരസഭ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പങ്കെടുത്ത യോഗം കെപിഎ മജീദിന്റെ അധ്യക്ഷതയില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ നടന്ന ചര്‍ച്ച പ്രകാരം അടിയന്തര പരിഹാരം കാണുന്നതിനാണ് ഇന്നലെ ജില്ലാ കളക്ടറുമായി യോഗം ചേര്‍ന്നത്.

sameeksha-malabarinews

റവന്യൂ വകുപ്പില്‍ നിന്നും തഹസില്‍ദാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരേയാണ് ജില്ലാതല സംഘത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

യോഗത്തില്‍ കെപിഎ മജീദ് എംഎല്‍എ,ജില്ലാ കളക്ടര്‍ ശ്രീ പ്രേംകുമാര്‍ ഐഎഎസ്, എഡിഎം ശ്രീ മെഹറലി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍, തിരൂരങ്ങാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മറമ്പത്ത്, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത്, നമ്പര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാപ്പുട്ടി, അസീസ് കൂളത്ത്, എ കെ മരക്കാരുട്ടി, ടി കെ നാസര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!