‘ഞങ്ങള്‍ സുഹൃത്തുക്കളാണ്’ ; അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രത്തേക്കുറിച്ച് ഐശ്വര്യ

മലയാളത്തിലും തമിഴിലും മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം.

അര്‍ജുന്‍ ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്‌നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്
ഐശ്വര്യ ലക്ഷ്മി.

എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച് എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ഇത് ഇത്രത്തോളം ചര്‍ച്ചയായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല, ഞങ്ങള്‍ കാണാനിടയായി. ഒരു ഫോട്ടോയെടുത്തു. ഞാന്‍ അത് പോസ്റ്റ് ചെയ്തു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്‍ജുന്‍ ദാസിന്റെ ആരാധകരോട് പറയാനുള്ളത് അദ്ദേഹം നിങ്ങളുടേതാണ് എന്നും ഐശ്വര്യ ലക്ഷ്മി സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞു.

‘ഗാട്ട കുസ്തി’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ഐശ്വര്യ ലക്ഷ്മിയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. ലോകേഷ് കന?ഗരാജ് സംവിധാനം ചെയ്ത വിക്രമിലാണ് അര്‍ജുന്‍ ദാസ് ഒടുവിലെത്തിയത്. വസന്ത ബാലന്റെ സംവിധാനത്തിലൊരുങ്ങുന്ന അനീതിയാണ് അര്‍ജുന്‍ ദാസ് നായകനായി വരാനിരിക്കുന്ന ചിത്രം.

Share news
error: Content is protected !!
Scroll to Top