കാണാനില്ലെന്ന് പത്രപ്പരസ്യം; ഒന്നരവര്‍ഷം മുമ്പ് കാണാതായ ഭാര്യയെ കൊന്നുകുഴിച്ച് മൂടിയതെന്ന് ഭര്‍ത്താവ്

കൊച്ചി : വൈപ്പിന്‍ ഞാറക്കലില്‍ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താന്‍ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയതോടെയാണ് വിവരം പുറത്തായത്. ഒന്നര വര്‍ഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താന്‍ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടിയതാണെന്നാണ് ഭര്‍ത്താവ് സജീവന്‍ നല്‍കിയ മൊഴി.

വാച്ചാക്കലില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിന്‍ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭര്‍ത്താവ് സജീവനും. ഒന്നരവര്‍ഷം മുമ്പാണ് രമ്യയെ വീട്ടില്‍ കാണാതായത്. അയല്‍വാസികള്‍ വിവരമന്വേഷിച്ചപ്പോള്‍ ബംഗ്ലൂരുവില്‍ ജോലി കിട്ടിയ രമ്യ അങ്ങോട്ട് പോയെന്നായിരുന്നു സജീവന്‍ മറുപടി നല്‍കിയത്. ഇതിന് ശേഷം ഒരുപാട് കാലമായിട്ടും വിവരമൊന്നുമില്ലാതായതോടെ കഴിഞ്ഞ മാസങ്ങളില്‍ ബന്ധുക്കളും രമ്യയെ അന്വേഷിച്ചു.

ഇതോടെ സജീവന്‍ ഭാര്യയെ കാണ്മാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. അതിന് ശേഷമാണ് പത്തനംതിട്ടയിലെ നരബലി കേസുകള്‍ പുറത്ത് വന്നത്. ഇതോടെ പൊലീസ് മിസിംഗ് കേസുകളില്‍ കാര്യമായ അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി രമ്യയുടെ തിരോധാനവും അന്വേഷിച്ചു. ഇതുമായി ബന്ധപ്പെട്ട മൊഴിയെടുക്കലിനൊടുവിലാണ് കൊലപാതക വിവരം പുറത്തായത്. ഭാര്യയെ താന്‍ കൊന്ന് മൃതദേഹം പറമ്പില്‍ തന്നെ കുഴിച്ച് മൂടിയെന്നാണ് സജീവന്‍ നല്‍കിയ മൊഴി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top