ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി ദമ്പതികള്‍ കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ദമ്പതികള്‍ പിടിയിലായി .മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍ ,സഫ്‌ന പറമ്പന്‍ എന്നിവര്‍ ആണ് പിടിയിലായത്.

രണ്ട് പേരില്‍ നിന്നുമായി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി.അമീര്‍ മോന്‍ സ്വര്‍ണം ക്യാപ്‌സ്യുള്‍ ആക്കി ശരീരത്തില്‍ ഒളിപ്പിച്ചും ,സഫ്‌ന അടി വസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത് എന്ന് കസ്റ്റംസ് വ്യക്തമാക്കി.

അമ്പതിനായിരം രൂപയാണ് സ്വര്‍ണക്കടത്തിന് കള്ളക്കടത്തു സംഘം ഇരുവര്‍ക്കും വാഗ്ദാനം ചെയ്തിരുന്നതെന്നാണ് വിവരം.

ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് എത്തിയതായിരുന്നു കുടുംബം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top