HIGHLIGHTS : A case was registered against Parappanangady municipal councilor for communal remark
പരപ്പനങ്ങാടി : സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വിവാദ പരാമര്‍ശം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.
സി.പി.ഐ.(എം) നെടുവ ലോക്കല്‍ കമ്മറ്റിയംഗം എ.പി മുജീബ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.


പാലത്തിങ്ങലെ ഒരു റോഡിന്റെ പേരിടലുമായി ബന്ധപ്പെട്ട് അസീസ് കൂളത്ത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനുമായി നടത്തിയ വോയിസ്‌ക്ലിപ്പാണ് വിവാദമായിരിക്കുന്നത്. കടുത്ത വര്‍ഗീയ പരാമര്‍ശമുള്ള ഈ വോയിസ് ക്ലിപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
വ്യാഴാഴ്ച്ച ബി.ജെപിയും വെള്ളിയാഴ്ച്ച എല്‍ഡിഎഫും പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലേക്ക് കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു