Section

malabari-logo-mobile

കോഴി വില വര്‍ദ്ധന: 14 മുതല്‍ അനിശ്ചിത കാല സമരമെന്ന് വ്യാപാരികള്‍

HIGHLIGHTS : Poultry price hike: Traders say indefinite strike from 14

ഫറോക്ക്: കോഴിയിറച്ചിക്ക് അനിയന്ത്രിതമായി വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്പന നിര്‍ത്തി വെക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി.

ഒരു കിലോ കോഴിയിറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ വില്‍പ്പന വില. ഉത്സവ കാലത്തു പോലും ഇത്രയും വില വര്‍ദ്ധനവ് ഉണ്ടാവാറില്ല.

sameeksha-malabarinews

അമിതമായി വില വര്‍ദ്ധിപ്പിക്കുന്ന കോഴി ഫാമുകളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് 14 മുതല്‍ കടയടപ്പു സമരം നടത്തുമെന്നും വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ.വി. റഷീദ് പറഞ്ഞു.

ജില്ല സെക്രട്ടറി മുസ്തഫ കിണാശ്ശേരി, സി.കെ. അബ്ദുറഹിമാന്‍, ഫിറോസ് പൊക്കുന്ന്, അലി കുറ്റിക്കാട്ടൂര്‍, നസീര്‍ പുതിയങ്ങാടി, സാദിഖ് പാഷ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!