പീഡന പരാതിയില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരേ കേസെടുത്തു

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നും പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവെന്നുമാണ് പരാതി. ബാലചന്ദ്രകുമാറിനെ പിന്നീട് കണ്ടിട്ടില്ലെന്നും മാധ്യമങ്ങള്‍വഴി വീണ്ടും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയില്‍ എളമക്കര പൊലീസാണ് കേസ് എടുത്തത്. ഇരയാക്കപ്പെട്ട യുവതിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എളമക്കര സിഐ അറിയിച്ചു. പിന്നാലെ ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

വധഗൂഢാലോചനക്കേസില്‍ ദിലീപിനെതിരായി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു ബാലചന്ദ്രകുമാറിനെതിരെ യുവതി പീഡന പരാതി ഉന്നയിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top