Section

malabari-logo-mobile

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലെയും കോളേജിലെയും കുട്ടികള്‍ നാളെ മുതല്‍ തിരികെ വിദ്യാലയങ്ങളിലേക്ക്; പൊതുപരീക്ഷ ക്ലാസുകള്‍ക്ക് വൈകുന്നേരം വരെ ക്ലാസ്.

HIGHLIGHTS : 10th, 11th and 12th class and college students in the state will return to schools from tomorrow

സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും നാളെ മുതല്‍ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകള്‍ക്ക് രാവിലെ മുതല്‍
വൈകുന്നേരം വരെയാകും ക്ലാസ്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്‌ളാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖ നാളെ പുറത്തിറക്കും. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപന തോത് കുറഞ്ഞ പശ്ചാത്തലത്തിലാണ് നാളെ മുതല്‍ സ്‌കൂളുകളും കോളേജും തുറക്കുന്നത്. 10, 11, 12 ക്ലാസുകാര്‍ക്കും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നേരിട്ടുള്ള ക്ലാസിന് നാളെ തുടക്കമാകുന്നത്.

sameeksha-malabarinews

10, 11, 12 ക്ലാസുകള്‍ക്ക് വൈകുന്നേരം വരെയാകും ഇത്തവണ ക്ലാസ്. നിലവില്‍ ഉച്ചവരെയായിരുന്നു ക്ലാസുകള്‍. അവയാണ് പുന:ക്രമീകരിച്ചത്. ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ 14നാണ് ആരംഭിക്കുക. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് നാളെ പുറത്തിറക്കും. ഇതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇത്തവണ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഊന്നല്‍ നല്‍കുന്നത്. മോഡല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും വേഗത്തിലാക്കി. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം, കോളേജുകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് ക്ലാസുകള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!