മലപ്പുറം വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ദേശീയപാത 66ല്‍ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപമാണ് സംഭവം. സംഭവത്തില്‍ ആളപായമില്ല.

വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറിനാണ് തീപ്പിടിച്ചത്. എടയൂര്‍ മൂന്നാക്കല്‍ സ്വദേശി യുവാവാണ് കാറോടിച്ചിരുന്നത്. കാറില്‍ പുക ഉയരുന്നത് മനസ്സിലാക്കിയ ഡ്രൈവര്‍ വാഹനം റോഡരികില്‍ ഒതുക്കി നിറുത്തി പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ വാഹനത്തിന് തീപ്പിടിച്ചു.

തുടര്‍ന്ന് സമീപത്തായി ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ  തൊഴിലാളികള്‍ വെള്ള ടാങ്കര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.

വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തിരൂരില്‍ നിന്നും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top