അപകടത്തില്‍പ്പെട്ടവരെ മാറ്റുന്നതിനിടെ ആംബുലന്‍സിലേക്ക് കാര്‍ ഇടിച്ചുകയറി 5 മരണം

മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്ക് റോഡില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ 2.20ഓടെയായിരുന്നു അപകടം. മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലന്‍സ് ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അപകട മരണത്തിന് വര്‍ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടമായതില്‍ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top