കേബിൾ ടി വി ജീവനക്കാരൻ്റെ ടൂൾസ് ബാഗ് മോഷണം പോയി

പരപ്പനങ്ങാടി: പരപ്പനങ്ങാടി കേബിൾ ടിവി ഓഫീസിലെ ടൂൾസ് ബാഗ് മോഷണം പോയി. ഇന്ന് വൈകീട്ടാണ് സംഭവം.

ജോലിക്ക് പോകുന്നതിനിടെ ജീവനക്കാരൻ കേബിൾ ടിവി ഓഫീസിന് സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ വെച്ചിരുന്ന ടൂൾസ് ബാഗാണ് മോഷണം പോയത്. ഓഫീസിൽ കയറി ഉടനെ തിരിച്ച് വന്നപ്പോഴാണ് മോഷണം പോയ കാര്യം മനസിലായത്.

പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top