സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക്  ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകര പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തസ്ലീമ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. റോഡിൽ വീണ തസ്ലീമയുടെ ശരീരത്തിലേക്ക് ഇടിച്ച അതേ ബസ്സിൻ്റെ ടയർ കയറിയിറങ്ങി.

കോഴിക്കോടു നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന  ബസ്സാണ് ഇടിച്ചത്. ഈ ബസിൻ്റെ പിൻവശത്തെ ടയറാണ് ശരീരത്തിൽ കയറിയത്.

.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാമനാട്ടുകര പെട്രോൾ പമ്പിന് സമീപം വെച്ചാണ് അപകടം. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top