HIGHLIGHTS : A buffalo fell into a well and was rescued
തിരൂര്‍: കിണറ്റില്‍ വീണ പോത്തിനെ തിരൂര്‍ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പൊന്‍മുണ്ടം പൊട്ടി പാറമ്മല്‍ മജീദ് അരുമണി ച്ചോലയുടെ കിണറ്റിലാണ് പോത്ത് വീണത്. ശനി രാവിലെ 10.30നാണ് സംഭവം. അപകടവിവരമറിഞ്ഞ് എത്തിയ അഗ്‌നിക്ഷാ സേനയിലെ സേനാംഗങ്ങളായ വി സി രഘുരാജ്, കെ അഭിലാഷ് എന്നിവര്‍ കിണിറ്റിലിറങ്ങിയാണ് പോത്തിനെ രക്ഷിച്ചത്.
തിരൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ സന്തോഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി പ്രേംരാജ്, കെ ടി നൗഫല്‍, സേനാംഗങ്ങളായ പി പി പ്രിജിത്ത്, അഖിലേഷ്, ഹോംഗാര്‍ഡുമാരായ സി ദിനേശ്, പി മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു