HIGHLIGHTS : A young woman married with a baby stole the baby's gold necklace
താനൂര്‍: കൈക്കുഞ്ഞുമായി വിവാഹമണ്ഡപത്തിലെത്തി ഒന്നര വയസ്സുകാരിയുടെ സ്വര്‍ണമാല കവര്‍ന്ന് യുവതി രക്ഷപ്പെട്ടു. വെള്ളിയാഴ്ച താനൂര്‍ ഒലീവ് ഓഡിറ്റോറിയത്തിലാണ് സംഭവം. താനൂര്‍ എടക്കടപ്പുറം കുട്ടിയച്ചിന്റെ പുരക്കല്‍ ഇസ്ഹാക്കിന്റെ മകള്‍ ഫാത്തിമ ഹൈറിന്റെ സ്വര്‍ണമാലയാണ് പൊട്ടിച്ചെടുത്തത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
ഇസ്ഹാക്കിന്റെ സഹോദരപുത്രി മാജിദയുടെ വിവാഹത്തിനിടെയാണ് സംഭവം. കൈക്കുഞ്ഞുമായി എത്തിയ യുവതി ഒരുമണിക്കുറോളം ഓഡിറ്റോറിയത്തില്‍ ചെലവിട്ടു. ഹാളിലെ മുന്‍ഭാഗത്ത് ഇസ്ഹാഖിന്റെ സഹോദരി ഫാതിമ ഷഹീമയുടെ മടിയിലിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഇവിടെടെയെത്തിയാണ് യുവതി കുട്ടിയുടെ കഴുത്തില്‍നിന്ന് ഒരുപവനിലേറെ തൂക്കംവരുന്ന മാല കവര്‍ന്നത്. ഷഹിമയുടെ മടിയില്‍നിന്ന് കുഞ്ഞിനെ വാങ്ങി താലോലിക്കുകയും തന്ത്രത്തില്‍ മാലപൊട്ടിച്ചു ശേഷം കുട്ടിയെ തിരിച്ചേല്‍പ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു.
യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ വിവാഹത്തിനെത്തിയ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ച ശേഷമാണ് ഓഡിറ്റോറിയത്തിന്റെ മുന്‍ഭാഗത്തെത്തി കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കുപിന്നാലെ പുറത്തിറങ്ങിയ യുവതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൈയില്‍ ഹാന്‍ഡ്ബാഗുമായി ആകര്‍ഷകമായ രീതിയില്‍ വസ്ത്രം ധരിച്ച് എത്തിയ യുവതി ആര്‍ക്കും സംശയംതോന്നാത്ത വിധത്തിലാണ് ഓഡിറ്റോറിയത്തില്‍ ഇടപഴകിയത്. ഇസ്ഹാക്ക് താനൂര്‍ പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു