HIGHLIGHTS : Bihar native arrested for scamming gold necklace by cleaning it
എടക്കര: സ്വര്‍ണമാല വൃത്തിയാക്കി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ ബിഹാര്‍ സ്വദേശിയെ എടക്കര പൊലീസ് അറസ്റ്റുചെയ്യു. ബിഹാര്‍ റാണിഗഞ്ച് സ്വദേശി തോമാകുമാര്‍ (27)ആണ് പിടിയിലായത്. സ്വര്‍ണം കഴുകി അലിയിപ്പിച്ച ദ്രാവകം പൊലിസ് കണ്ടെടുത്തു.
വെള്ളി വൈകിട്ട് കാരപ്പുറത്താണ് സംഭ വം. കല്‍ക്കുളം തോരാകുമാര്‍ സ്വദേശിനിയുടെ മൂന്ന് പവന്റെ സ്വര്‍ണമാല യാണ് തോമാകുമാര്‍ വൃത്തിയാക്കി നല്‍കാമെന്ന പേരില്‍ ഊരിവാങ്ങിയത്. വെള്ളിപ്പാദസരവും വിളക്കുകളും വൃത്തിയാക്കി കാണിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് സ്വര്‍ണമാല വാങ്ങിയത്.

എന്നാല്‍ സ്വര്‍ണമാല കഴുകിയശേഷം തൂക്കം കുറഞ്ഞതായും വെള്ളി യാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും വൃത്തിയാക്കിയത് വേറെ വേറെ പദാര്‍ഥങ്ങള്‍ ഉപയോഗിച്ചായിരുന്നെന്നും സ്ത്രീക്ക് മനസ്സിലായി. ഇതോടെ യുവതി ആളുകളെക്കൂട്ടി തോമാകുമാറിനെ പിടിച്ചുവച്ചശേഷം എടക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എടക്കര എസ്എച്ച്ഒ എന്‍ ബി ഷൈജു, എസ്‌ഐ കെ അബബക്കര്‍, എഎസ്‌ഐ അബ്ദുല്‍ മുജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു