Section

malabari-logo-mobile

പെരുമണ്ണയില്‍ ‘മുറ്റത്തൊരു മീന്‍തോട്ടം’ പദ്ധതിക്ക് തുടക്കമായി

HIGHLIGHTS : A backyard fish farm project jointly implemented by the Panchayat and the Fisheries Department with the aim of producing fish for food at home has ...

കോട്ടക്കല്‍: ഭക്ഷണാവശ്യത്തിനുള്ള മത്സ്യം വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്നു നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിക്ക് പെരുമണ്ണ ക്ലാരി പഞ്ചായത്തില്‍ തുടക്കമായി.

പദ്ധതിയുടെ ഗുണഭോക്താവായ മത്സ്യകര്‍ഷക മാവുംകുന്നത്ത് ഹസീനയുടെ വീട്ടുവളപ്പില്‍ വെച്ച് നടന്ന പരിപാടി പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

sameeksha-malabarinews

ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ഒ.പി സുരഭില ബാലകൃഷ്ണന്‍ മത്സ്യം നിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കി.

പഞ്ചായത്ത് അംഗങ്ങളായ കെ.പി ജുബൈരിയ, ഷംസു പുതുമ, അക്ബര്‍, സഫ്വാന്‍, കുഞ്ഞിമൊയ്ദീന്‍ ഉദ്യോഗസ്ഥരായ ജോണി, മഖ്ബൂല്‍, പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!