പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്നു പരാതി

HIGHLIGHTS : A 13-year-old girl has been reported missing in Payyannur

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരിന്നുവെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്.

sameeksha-malabarinews

മീന്‍ പിടിത്തത്തിനായി കണ്ണൂരില്‍ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോണ്‍ നമ്പറും ഉപയോഗിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!