രാജ്യത്ത് 24 മണിക്കൂറിനകത്ത് 37 മരണങ്ങള്‍: 941 പുതിയ കോവിഡ് കേസുകള്‍

ദില്ലി രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുതിയ 941 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായിരത്തി മുന്നൂറ് കവിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാനൂറ് കടന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 3000ത്തോളം പേര്‍ക്കാണ് ഇവിടെ പോസറ്റീവ് ആയത്. രണ്ടാമത്തെ സംസ്ഥാനമായി ദില്ലിയില്‍ 1500ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

അന്താരാഷ്ട്രതലത്തില്‍ അമേരക്കിയില്‍ നിന്നും വരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 2600 പേരാണ് മരിച്ചത്. ആറു ലക്ഷം പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചുത 28000 പേര്‍ ഈ രോഗം ബാധിച്ച് മരണമടഞ്ഞു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 1,36,000 കഴിഞ്ഞു. 180 രാജ്യങ്ങളിലായി 20 ലക്ഷം പേര്‍ക്കാണ് ഈ രോഗം ഇതുവരെ ബാധിച്ചത്.

photo courtesy; PTI

Share news
error: Content is protected !!
Scroll to Top