ദില്ലി പിസാ ഡെലിവറി ബോയ് കോവിഡ് പോസറ്റീവായിയ ഇതോടെ ഇയാള്‍ ഭക്ഷണം എത്തിച്ചിട്ടുള്ള തെക്കന്‍ ദില്ലിയിലെ മാളവ്യ നഗറില്‍ 72 കുടംബങ്ങള്‍ വീട്ടില്‍ നിരീക്ഷണത്തിലായി.
മാളവ്യ നഗറില്‍ തന്നെ താമസിക്കുന്ന ഇയാള്‍ക്ക് 20 ദിവസത്തോളമായി ഈ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ട്. ഏപ്രില്‍ 14നാണ് ഇയാള്‍ പോസറ്റീവ് ആണെന്ന് തെളിഞ്ഞത്.
ഇതോടെ ഇയാള്‍ കഴിഞ്ഞ 20 ദിവസം സന്ദര്‍ശിച്ച വീടുകളിലുള്ളവരോടാണ് ഇപ്പോള്‍ ഹോം ക്വാറന്റൈയന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഇയാളോടൊപ്പം ജോലി ചെയ്തിരുന്ന 17 പേരും നിരീക്ഷണത്തിലായി.
ഭക്ഷ്യവിതരണ ഏജന്‍സിയായ സുമാറ്റോയുടെ ജീവനക്കാരനാണിയാള്‍.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ദില്ലി. ഒന്നാം സ്ഥാനത്ത് മഹാരഷ്ട്രിയാണ് ദില്ലിയില്‍ 1500ലധികം പേര്‍ക്ക നിലവില്‍ കോവിഡ് ബാധിച്ചിട്ടുണ്ട്.




