മലപ്പുറം:എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരീക്ഷാഫലം ശനിയാഴ്ച സ്‌കൂളുകളില്‍ പ്രസിദ്ധീകരിക്കും. ഓരോ വിഷയത്തിലും 30 ശതമാനം ആണ് മിനിമം മാര്‍ക്ക് ലഭിക്കേണ്ടത്. ഈ മാര്‍ക്ക് ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കെ തിങ്കളാഴ്ച സ്‌കൂളില്‍ വിളിച്ചുവരുത്തി അധ്യാപക രക്ഷാകര്‍തൃയോഗം ചേര്‍ന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം.
ഈ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം തിയതിമുതല്‍ 24 ാം തിയതി വരെ പ്രത്യേകം ക്ലാസുകള്‍ നല്‍കും. മാര്‍ക്ക് കുറവുള്ള വിഷയത്തില്‍ മാത്രമായിരിക്കും ക്ലാസ്. ഓരോ വിഷയത്തിനും ടൈംടേബിള്‍ ക്രമീകരിച്ച് അധ്യാപകര്‍ ക്ലാസ് നല്‍കണം. തുടര്‍ന്ന് 25 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ക്ക് അതതു വിഷയങ്ങളില്‍ വീണ്ടും പരീക്ഷ നടത്തും.ഈ പരീക്ഷയുടെ ഫലം 30 ന് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയിലും മിനിമം മാര്‍ക്ക് ലഭിക്കാത്ത ഏതെങ്കിലും കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെയും ഒന്‍പതാം ക്ലാസിലേക്ക് കയറ്റിവിടാന്‍ തന്നെയാണ് നിര്‍ദേശം. ഇവര്‍ക്ക് വീണ്ടും രണ്ടാഴ്ചത്തെ പ്രത്യേക ക്ലാസ് നല്‍കും. കുട്ടികള്‍ ഒമ്പതാം ക്ലാസില്‍ നിന്ന് ജയക്കുമ്പോഴേക്കും ഓരോ വിഷയത്തിലും പ്രാഥമിക പരിജ്ഞാനം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




