Section

malabari-logo-mobile

താനെയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്

HIGHLIGHTS : 8 dead, 60 injured in Thane chemical factory blast

മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 60ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഫാക്ടറിക്കുള്ളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അഗ്‌നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവാലിയിലെ ഫാക്ടറിയില്‍ വ്യാഴാഴ്ച ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. എംഐഡിസി സമുച്ചയത്തിന്റെ രണ്ടാം ഘട്ടത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സംഭവം. ആംബര്‍ കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിച്ചത് വന്‍ തീപിടുത്തത്തിന് കാരണമായി.

sameeksha-malabarinews

തീപിടിത്തത്തെ തുടര്‍ന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!