Section

malabari-logo-mobile

യുവതിയുടെ പരാതി: പൊന്നാനിയില്‍ ആളുമാറി യുവാവിനെ ജയിലിലടച്ചു

HIGHLIGHTS : Woman's complaint: Ponnani changed man and put him in jail

മലപ്പുറം: പൊന്നാനിയില്‍ ആളുമാറി നിരപരാധിയെ ജയിലില്‍ അടച്ചു. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറിനെയാണ് ആളുമാറി പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.

വടക്കേ പുറത്ത് അബൂബക്കറിന് പകരം ആലുങ്ങല്‍ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേ പുറത്ത് അബൂബക്കര്‍ ഗാര്‍ഹിക പീഡന കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങല്‍ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്.

sameeksha-malabarinews

നാലു ദിവസം ആലുങ്ങല്‍ അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തു. ബന്ധുക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കര്‍ ജയില്‍ മോചിതനായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!