ബിഹാറിലെ ഭഗല്‍പൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ 7 പേര്‍ മരണപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. ജനവാസ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ സുബ്രത് കുമാര്‍ സെന്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പോലിസ് പറയുന്നു. പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള കജ്വാലി ചക് ഗ്രാമത്തിലാണ് സ്ഫോടനം . സ്ഫോടനത്തില്‍ സമീപത്തുള്ള നാല് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പടക്ക നിര്‍മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരിന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്‌ഫോടനത്തിനു കാരണമായതെന്ന് ഭഗല്‍പുര്‍ റേഞ്ച് ഡിഐജി പറഞ്ഞു.




