ജി സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി; പ്രായപരിധി ഇളവില്ല

മുന്‍ മന്ത്രി ജി സുധാകരനെ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

75 വയസ്സുള്ള സുധാകരന് പ്രായ പരിധിയില്‍ ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു മാറാന്‍ തയാറാണെന്നു സുധാകരന്‍ അങ്ങോട്ട് അറിയിച്ചത്. സുധാകരന്‍ തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയത്. ഇത് കൂടി പരിഗണിച്ചാണ് ഒഴിവാക്കല്‍. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും പുതു തലമുറയക്കായി വഴി മാറാന്‍ ഒരുക്കമാണെന്നും സുധാകരന്‍, കോടിയേരിക്കും മുഖ്യമന്ത്രിക്കും നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top