കോട്ടയം: പാലായില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം നടത്തിയതിന് മൂന്ന് പേര്‍ അറസ്റ്റില്‍. യുവതിയോട് അശ്ലീലമായി സംസാരിച്ചത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവ് അഖിലിനെ അക്രമി സംഘം അടിച്ചുവീഴ്ത്തി. ഇത് തടയാനെത്തിയപ്പോഴാണ് യുവതിയെ ആക്രമിച്ചത്. ഞൊണ്ടിമാക്കല്‍ സ്വദേശിയായ ജിന്‍സിയുടെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു. ദമ്പതിമാരെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. വര്‍ക്ക്‌ഷോപ്പ് ഉടമകളായ പാറപ്പള്ളി കറുത്തേടത്ത് ശങ്കര്‍ കെ എസ്, അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍, വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളികളായ ആനന്ദ്, സുരേഷ് എന്നിവരാണ് പിടിയിലായത്.
ആക്രമണ ശേഷം കടന്നുകളഞ്ഞ പ്രതികളെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.




