റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷത്തിന്റെ ഇൻഷുറൻസ്: 28,398 പേർക്ക് പ്രയോജനം

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഏഴരലക്ഷം (7.5 ലക്ഷം) രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാൻ മന്ത്രസഭായോഗം തീരുമാനിച്ചു. 28,398 പേർക്കാണ് സംസ്ഥാനത്താകെ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ മുൻ നിരയിൽ പ്രവർത്തിച്ച വിഭാഗം എന്ന നിലയ്ക്കാണ് റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ഈ ആനുകൂല്യം നൽകാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് 19 മൂലമുള്ള മരണങ്ങൾക്കും കോവിഡ് ഡ്യൂട്ടി നിർവഹണവേളയിലെ അപകട മരണങ്ങൾക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ആളൊന്നിന് പ്രീമിയം തുകയായ 1060 രൂപ പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top