Section

malabari-logo-mobile

രാജ്യം 68ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

HIGHLIGHTS : ദില്ലി: രാജ്യം അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി...

modi1ദില്ലി: രാജ്യം അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്. രാഷ്ട്ര പുനര്‍ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഭരണാധികാരികളും, നേതാക്കളുമല്ല രാജ്യത്തെ പടത്തുയര്‍ത്തുന്നത് എന്നും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളെയും രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയുമാണ് സ്വാതന്ത്രദിനത്തില്‍ ഓര്‍ക്കേണ്ടത് എന്നും നരേന്ദ്രമോദി പറഞ്ഞു.
ദരിദ്രര്‍ക്ക് ഒരു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി,് രണ്ട് വര്‍ഷത്തിനകം സ്‌കൂളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രതേ്യക ടോയ്‌ലെറ്റുകള്‍, ദരിദ്രര്‍ക്ക് ബാങ്ക് എക്കൗണ്ട്, ടൂറിസം വികസനം, ശുചിത്വ പദ്ധതികള്‍, പരിസ്ഥിതി സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം തുടങ്ങി നിരവധി ലക്ഷ്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്്ട്രപതി പ്രണബ് മുഖര്‍ജിയും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു. അക്രമവും അസഹിഷ്ണുതയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേര്‍ന്നതല്ലെന്നും രാജ്യത്തിന്റെ മൂല്യങ്ങളും നിലവിലെ രാഷ്ട്രീയ സ്പന്ദനങ്ങളും മനസ്സിലാക്കാത്തവരാണ് വിദേ്യഷം പ്രചരിപ്പിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!