Section

malabari-logo-mobile

11 പുരസ്‌കാരങ്ങളുമായി മലയാളം ; മരക്കാറിന് മൂന്ന് പുരസ്‌കാരങ്ങള്‍

HIGHLIGHTS : Malayalam film won Best Feature film, while Manoj Bajpayee, Dhanush and Kangana Ranaut garnered best actor honours

ന്യൂഡല്‍ഹി : 67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമ ഇത്തവണ 11 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പ്രിയദര്ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നയകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയര്‍ സ്വന്തമാക്കി. മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ സ്വന്തമാക്കി. മലയാള ചിത്രം സംവിധാനം ചെയ്ത സാജന്‍ ബാബു പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. കോളാമ്പിയിലെ ഗാനരചനയ്ക്ക് പ്രഭാവര്‍മ്മ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്‌കാരം നേടി. മരക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങിനും പുരസ്‌കാരമുണ്ട്. സ്‌പെഷ്യ്ല്‍ ഇഫക്ടിനുള്ള പുരസ്‌കാരം മരക്കാറിലൂടെ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ സ്വന്തമാക്കി.

മികച്ച അഭിനയ ബഹുമതികള്‍ ഭോന്‍സ്ലെയിലൂടെ മനോജ് ബാജ്‌പേയിയും തമിഴ് ചിത്രമായ അസുരനിലൂടെ ധനുഷും മണികര്‍ണിക, പങ്ക തുടങ്ങിയ ചിത്രങ്ങളിലൂടെ കങ്കണയും സ്വന്തമാക്കി.

sameeksha-malabarinews

മികച്ച സഹനടന്‍ അവാര്‍ഡുകള്‍ വിജയ് സേതുപതിയും (സൂപ്പര്‍ ഡീലക്‌സ്), പല്ലവി ജോഷി(ദ താഷ്‌കന്റ് ഫയലുകള്‍)യും നേടി.

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍.

മികച്ച തമിഴ് ചിത്രം -അസുരന്‍

മികച്ച തെലുങ്ക് ചിത്രം- ജേര്‍സി

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍

സ്പെഷ്യല്‍ എഫക്ട്- കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

നോണ്‍-ഫീച്ചര്‍ ഫിലിം: മികച്ച നരേഷന്‍: ഡേവിഡ് ആറ്റെന്‍ബറോ (ചിത്രം: വൈല്‍ഡ് കര്‍ണാടക).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!