മാറ്റിവെച്ച പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല മാറ്റിവെച്ച/റദ്ദ് ചെയ്ത ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ യൂജി (സിസിഎസ്എസ്, സിയുസിബിസിഎസ്എസ്) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളും /അഫിലിയേറ്റഡ്‌കോളേജ്/എസ്ഡിഇ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ (സ്‌പെഷ്യല്‍ പരീക്ഷകള്‍ ഉള്‍പ്പെടെ) പരീക്ഷകളും പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ 19, 20 തിയതികളില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണ്ണയ ഫലം
കാലിക്കറ്റ് സര്‍വ്വകലാശാല എംപിഎഡ് നാലാം സെമസ്റ്റര്‍ ജൂലൈ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎസ് സി ഫിസിക്‌സ് (സിബിസിഎസ്എസ് ) നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഏപ്രില്‍ അഞ്ച് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യ സ്‌പെഷ്യല്‍
സിബിസിഎസ്എസ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയം സൂക്ഷ്പരിശോധന എന്നിവക്ക് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎ മലയാളം വിത് ജേണലിസം നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയം സൂക്ഷ്മപരിശോധന എന്നിവക്ക് ഏപ്രില്‍ മൂന്ന് വരെ അപേക്ഷിക്കാം.




