മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുമ്പു വരെ മാത്രം ബൈക്ക് റാലികള്‍ക്ക് അനുമതി.
വോട്ടെടുപ്പിന് തൊട്ടു മുമ്പുള്ള ദിവസവും വോട്ടെടുപ്പ് ദിനത്തിലും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ സംഘടിച്ചെത്തി വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും മറ്റു വിധത്തില്‍ സ്വാധീനിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം.
ചില പ്രദേശങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടായതിന്റെ കൂടി പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ കക്ഷികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




