കര്‍ണാടകയില്‍ മലിന ജലം കുടിച്ച് ആറ് മരണം

HIGHLIGHTS : 6 dead after drinking contaminated water in Karnataka village, CM Bommai orders inquiry

malabarinews
ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര്‍ മരിച്ചു. മക്കരാബി ഗ്രാമത്തിലാണ് സംഭവം. ലക്ഷ്മമ്മ, ബസമ്മ ഹവനൂര്‍, നീലപ്പ ബെലവാഗി, ഗോനെപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അന്വേഷണത്തിന് ഉത്തരവിട്ടു.

ബല്ലാരി, ഹോസ്‌പെറ്റ്, ഹുബ്ബള്ളി, ഹവേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് രോഗബാധിതരായ 200 ഓളം പേര്‍ ചികിത്സയിലാണെന്ന് അധികൃതര്‍ പറഞ്ഞു. വയറിളക്കത്തിന്റെയും ഛര്‍ദ്ദിയുടെയും ലക്ഷണങ്ങള്‍ ഉണ്ടായാല്‍ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ജില്ലാ ഭരണകൂടം രണ്ട് ആംബുലന്‍സുകള്‍ സജ്ജമാക്കി.

ഒരു സംഘം ഉദ്യോഗസ്ഥര്‍ ഗ്രാമം സന്ദര്‍ശിക്കുകയും വെള്ളത്തിന്റെ മൂന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇവയില്‍, രണ്ട് സാമ്പിള്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത് വെള്ളം കുടിവെള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമല്ല എന്നാണ്. ഗ്രാമത്തിലെ മൂന്ന് കുഴല്‍ക്കിണറുകളും ഒരു കിണറും അടയ്ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ടാങ്കറുകളിലും വെള്ളം നല്‍കുന്നുണ്ട്, ഗ്രാമത്തില്‍ ഒരു ആര്‍ ഒ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals