താനൂര്‍ അപകടം: ഒരു മരണം

Tanur accident: a death

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: ദേവധാര്‍ മേല്‍പാലത്തിന് മുകളില്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരണമടഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കോഴിക്കോട് സ്വദേശി മുനീര്‍ (40)ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 5 മണിക്ക് ശേഷമാണ് അപകടം നടന്നത്.

കോഴിക്കോട്ട് നിന്നും കുറ്റിപ്പുറം ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയും എതിര്‍ഭാഗത്ത് നിന്നും യാത്രക്കാരുമായി വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് കൊണ്ട് വരുന്നതിനിടയില്‍ ബസ്സ് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ലോറി ഡ്രൈവര്‍ ക്യബിനകത്ത് കുടുങ്ങി പോയി. താനൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •