താനൂരില്‍ വീണ്ടും അപകടം; പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; ഇന്ധന ചോര്‍ച്ച,കനത്ത ജാഗ്രത

https://www.youtube.com/watch?v=cqdQzftcTEo

താനൂര്‍: ദേവധാർ പാലത്തിൽ വൈകിട്ടുണ്ടായ അപകടത്തിന് പിന്നാലെ രാത്രി 8.45 ന് തിരക്കേറിയ ജംക്ഷനിലും വാഹനാപകടം. നിറയെ ഇന്ധനവുമായി പോവുകമായിരുന്ന ടാങ്കർ ലോറി കടയുടെ മുന്നിലെ കൈവരിയിൽ ഇടിച്ച് പെട്രോൾ ഒന്നാകെ ചോർന്നാണ് അപകടം.

      കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് കവലയിൽ നിയന്ത്രണം വിട്ട് എം.ബവുട്ടിയുടെ സ്റ്റേഷനറി കടക്ക് മുന്നിലെ കൈവരിയിൽ ഇടിച്ചത്.കടയുടെ  മുന്നിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. ഇടിച്ചതോടെ ഇന്ധനം ഒന്നാകെ റോഡിൽ കുത്തിയൊലിച്ചത് പരിഭ്രാന്തി പരത്തി.ഭയപ്പാടിലായ പരിസരത്തുള്ളവരും വ്യാപാരികൻ കടകൾ അടച്ചും നാലുംപാടും ഓടി രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന ഓട്ടോകളും ഓടി മറഞ്ഞു.
        വൻ ദുരന്തമാണ് ഭാഗ്യത്തിന് രാത്രി ഒഴിവായത്. വൈദ്യുതി പൊടുന്നനെ ഓഫാക്കി. പെട്രോൾ ജംക്ഷനിലേക്കും ചാലുകളിലേക്കുമാണ് ഒഴുകിയത്. പൊലിസും അഗ്നിരക്ഷാ വിഭാഗവും ഇത് വഴി
വരികയായിരുന്ന വാഹനങ്ങൾ തടഞ്ഞു നിറുത്തി. ജനങ്ങളെ അകറ്റുകയും ചെയ്തു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.

 

Share news
error: Content is protected !!
Scroll to Top