ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് സന്തോഷ വാർത്ത; ഹൗസ് ഓഫ് ദ ഡ്രാഗൺ ടീസർ പുറത്ത്

ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. എച്ച്ബിഒ മാക്സ് ‘ഹൗസ് ഓഫ് ദ ഡ്രാഗണ്‍’ ടീസര്‍ പുറത്തിറക്കി. ഗെയിം ഓഫ് ത്രോണ്‍സ് കഥ നടക്കുന്നതിന് 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ടര്‍ഗേറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ കഥ പറയുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രിന്‍സ് ഡെയ്മണ്‍ ടര്‍ഗേറിയന്റെ ശബ്ദത്തില്‍ ‘ഗോഡ്സ്, കിംഗ്സ്, ഫയര്‍ ആന്‍ഡ് ബ്ലഡ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്രെയ്ലര്‍ കാണികളില്‍ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. സ്വപ്നങ്ങളല്ല, മറിച്ച് വ്യാളികളാണ് തങ്ങളെ രാജാക്കന്മാരാക്കിയത് എന്ന വരികളോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിനും റയാന്‍ കോണ്‍ഡലും ചേര്‍ന്നൊരുക്കുന്ന ഹൗസ് ഓഫ് ദ ഡ്രാഗണ്‍ സീരീസിലെ ആദ്യ എപ്പിസോഡ് 2022 ജനുവരി 1 ന് പുറത്തിറങ്ങും.

 

Share news
error: Content is protected !!
Scroll to Top