Section

malabari-logo-mobile

50 കി.മി.യിലധികം വേഗത്തില്‍ ബൈക്കൊടിച്ചാല്‍ ലൈസന്‍സ് റദ്ധാക്കും

HIGHLIGHTS : തിരു: നിരത്തുകളിലൂടെ അതി വേഗതയില്‍

തിരു: നിരത്തുകളിലൂടെ അതി വേഗതയില്‍ കുതിച്ചു പായുന്ന ഇരു ചക്ര വാഹനങ്ങളുടെ മരണ കുതിപ്പിന് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യായെടുക്കുന്നു. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെയും മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ ബൈക്കോടിക്കുന്നവരുടെയും ലൈസന്‍സ് റദ്ധാക്കാന്‍ വകുപ്പ് തീരുമാനിച്ചു.

ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റേതാണ് ഈ ഉത്തരവ്. ഒരു നിശ്ചിത കാലയളവിലേക്കായിരിക്കും ഈ നടപടി. കേരളത്തിലെ വാഹനാപകടങ്ങളില്‍ ഭൂരിപക്ഷവും മരണപെടുന്നത് ഇരു ചക്ര വാഹനങ്ങളിലെ യാത്രക്കാരാണ്. അമിത വേഗതയും ഹെല്‍മറ്റില്ലാത്തതുമാണ് പല അപകടങ്ങളിലും മരണത്തെ ക്ഷണിച്ചു വരുത്തുന്നത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!