ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം: യൂണിവേഴ്‌സിറ്റിയില്‍
ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വട്ടപ്പറമ്പ് സ്വദേശി ശിഹാബ്, ചാലിയം സ്വദേശി മുനീര്‍, ഇതരസംസ്ഥാനക്കാരിയായ ഹഫിയാ ബാനു, ഇവരുടെ കുട്ടികളായ അലി, സുഹറ എന്നവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top