പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ 5 മരണം

മുംബൈ : കൊവിഡ് വാക്സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു . വൈദ്യുത ലൈനിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറേ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തൊഴിലാളികളാണ് മരിച്ചതെന്നാണ് നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ തീ പിടിത്തമുണ്ടായത്.

കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്നും വാക്സിന്‍ ഉത്പാദനം തടസ്സപ്പെടില്ലെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അഗ്‌നിരക്ഷാസേന അംഗങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •