HIGHLIGHTS : 350 Pawn theft in Ponnani; 3 accused in remand
മലപ്പുറം: പൊന്നാനിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. പൊന്നാനിയില്‍ ബിയ്യം ഐശ്വര്യ തിയറ്ററിനു സമീപം വിദേശത്തുള്ള കുടുംബത്തിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് വിലകൂടിയ മദ്യ കുപ്പികളും ഡിജിറ്റല്‍ ഇരുമ്പ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 500 ഓളം പവന്‍ സ്വര്‍ണ ആഭരണങ്ങളും മോഷ്ടിച്ച കേസില്‍ 3 പ്രതികള്‍ റിമാന്‍ഡില്‍. മുഖ്യ പ്രതിയും 50 ഓളം മോഷണ കേസുകളില്‍ പ്രതിയുമായ കുപ്രസിദ്ധ മോഷ്ടാവ് തൃശൂര്‍ വാടാനപ്പള്ളി സ്വദേശി രായം മരക്കാര്‍ വീട്ടില്‍ സുഹൈല്‍ (46) എന്ന ഓട്ടോ സുഹൈലും, സഹായിയായ പൊന്നാനി കടവനാട് കറുപ്പം വീട്ടില്‍ നാസര്‍ (46) എന്ന ഈര്‍ക്കില്‍ നാസറും, സ്വര്‍ണം വില്‍പന നടത്താനും മോഷണ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങാനും സഹായം ചെയ്തു നല്‍കിയ പാലക്കാട് കാവശ്ശേരി മനോജ് (40) എന്നിവരെയാണ് റിമാന്‍ഡ ചെയ്ത
മലപ്പുറം ജില്ല പോലീസ് മേധാവി R വിശ്വനാഥ്‌ന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈഎസ്പി E ബാലകൃഷ്ണന്‍ പൊന്നാനി ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുതേടത്ത്, പൊത്തുകല് പോലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ , എന്നിവരും പൊന്നാനി പോലിസും മലപ്പുറം ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉള്ള തിരൂര്‍ ,താനൂര്‍ ,കൊണ്ടോട്ടി, നിലമ്പൂര്‍,മലപ്പുറം എന്നീ സബ്ഡിവിഷനുകളിലെ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം വില്‍പന നടത്തിയ നടത്തിയ സ്ഥലവും മറ്റും അന്വേഷണ സംഘം മനസ്സില്‍ ആക്കി.കൂടുതല്‍ പ്രതികള്‍ കുറ്റ കൃത്യത്തില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന വിവരം പോലിസ് അന്വേഷിച്ച് വരികയാണ്.
സംഭവം നടന്ന രണ്ടാമത്തെ ആഴ്ചയില്‍ തന്നെ പൊന്നാനിയിലെ മറ്റൊരു കേസിലേക് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതി മോഷണത്തെ കുറിച്ച് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്താതെ ഇരുന്നതിനാല്‍ പോലീസ് പ്രതിയെയും ബന്ധപ്പെട്ട കൂട്ടാളികളെയും മാസങ്ങളോളം നിരീക്ഷിച്ച് ആയിരത്തോളം ഫോണ്‍ കോളുകളും മറ്റും പരിശോധിച്ചും നൂറോളം വാഹനങ്ങള്‍ പരിശോധിച്ചും സംഭവ ദിവസം പൊന്നാനി ഐശ്വര്യ തിയറ്ററില്‍ അര്‍ദ്ധ രാത്രിയില്‍ സ്‌പെഷ്യല്‍ ഷോക്ക് എത്തിയ നിരവധി ആളുകളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചും മാസങ്ങളോളം നടത്തിയ നിരന്തര അന്വേഷണത്തിലാണ് പ്രതികളെ തെളിവ് സഹിതം പിടികൂടാന്‍ കഴിഞ്ഞത്.
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും എന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മലപ്പുറം ജില്ല പോലീസ് മേധാവി വിശ്വാനഥ് R,കേസന്വേഷണത്തിന്റെ ചുമതല ഉള്ള തിരൂര്‍ ഡിവൈഎസ്പി E ബാലകൃഷ്ണന്‍ പൊന്നാനി പോലിസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുതേടത് എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു