Section

malabari-logo-mobile

സമകാലിക ജീവിത കാഴ്ചകളുമായി വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍

HIGHLIGHTS : 32 films by women directors with contemporary life views

ലോകമെങ്ങുമുള്ള സ്ത്രീകളുടെ സമകാലിക ജീവിതക്കാഴ്ചയുമായി രാജ്യാന്തര മേളയില്‍ വനിതാ സംവിധായകരുടെ 32 ചിത്രങ്ങള്‍ .അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഉക്രൈന്‍ ചിത്രം ക്ലൊണ്ടൈക്കും വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡും ഉള്‍പ്പടെ 17 രാജ്യങ്ങളിലെ വനിതകളുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .

ലോക സിനിമ വിഭാഗത്തിലെ 25 ചിത്രങ്ങളും, 19(1)(a) എന്ന ഇന്ദു വി എസ് ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയുടെ ഭാഗമായ കുഞ്ഞില മാസിലാമണി ചിത്രം അസംഘടിതര്‍ എന്നീ രണ്ട് മലയാള ചിത്രങ്ങളും ഓറ്റര്‍ ഓട്‌സ് വിഭാഗത്തിലെ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ് /ഫയര്‍ ,കലെയ്‌ഡോസ്‌കോപ്പ് വിഭാഗത്തിലെ നന്ദിതാ ദാസ് ചിത്രം സ്വിഗാറ്റോ,ബേലാ താറിനൊപ്പം ആഗ്‌നസ് റെനസ്‌കി സംവിധാനം ചെയ്ത ദ ട്യൂറിന്‍ ഹോഴ്‌സ് ,വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് തുടങ്ങിയ ചിത്രങ്ങളാണ് വനിതകള്‍ ഒരുക്കിയിരിക്കുന്നത് .

sameeksha-malabarinews

ഉക്രൈനിലെ സ്ത്രീകളുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറീന എര്‍ ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്ക് പ്രമേയമാക്കുന്നത് . മിയ ഹാന്‍സെന്‍ ലു ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് , മറിയം തുസാനിയുടെ ദ ബ്ലൂ കഫ്താന്‍, മാരീ ക്രോയ്ട്‌സാ ,കോസ്റ്റാറിക്കന്‍ സംവിധായിക വാലന്റ്റീന മൗരേല്‍, അല്ലി ഹാപസലോ, കാര്‍ല സിമോണ്‍ , ജൂലിയ മുറാദ്, തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!