HIGHLIGHTS : 3 youths missing after boat capsizes in Peachey Reservoir; The search continues
തൃശൂര്‍ ജില്ലയിലെ ആനവാരിയില്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വഞ്ചി അപകടത്തില്‍ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായത്. ആകെ നാലുപേരാണ് വഞ്ചിയില്‍ ഉണ്ടായിരുന്നത്. ഒരാള്‍ നീന്തി കരയ്ക്കു കയറി.
വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കള്‍ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാള്‍ അവശനിലയിലായതിനാല്‍ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല.


വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിന്‍, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു