HIGHLIGHTS : 'After talking to you, I learned that there is love even in sorrows'; Arya and Sachin celebrate their wedding anniversary
ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. ആര്യ രാജേന്ദ്രന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത് . ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികള്‍ പങ്കുവച്ചാണ് ആര്യ സച്ചിന് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്.
‘സാറാമ്മേ…പ്രണയമെന്നാല്‍ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകള്‍ ചേര്‍ത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേര്‍പ്പാടാണെന്നാണ് ഞാന്‍ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -ബഷീര്‍’, ആര്യ കുറിച്ചു. ആര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സച്ചിനും രംഗത്തെത്തി.


കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ആര്യയും സച്ചിനും വിവാഹിതരായത്. ലളിതമായിരുന്നു ചടങ്ങുകള്‍. അടുത്തിടെ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു