HIGHLIGHTS : 3 youths met a tragic end in Kottayam after their bike hit a lorry
കോട്ടയം: കുമാരനല്ലൂരില്‍ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.
കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകിട്ടാണ് അഞ്ചരയോടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു.

ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് എതിര്‍വശത്ത് കൂടി വന്നിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു