HIGHLIGHTS : A 17-year-old man was tied up and beaten for allegedly stealing money and mangoes
പാലക്കാട് എരുത്തേമ്പതിയില്‍ 17കാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കി.
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു.

പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു